കേരളത്തിൽ കര്‍ക്കിടകം രാമായണമാസം ആയി അറിയപ്പെടുന്നു . കർക്കിടകത്തിൽ എന്ത് കൊണ്ട് രാമായണം വായിക്കുന്നത് ?
കര്ക്കിടകം എന്നത് കേരളത്തിൽ മഴക്കാലം ആണ് . കാർഷിക വൃത്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കേരള ജനത്തിന് ഈ മാസം ദാരിദ്ര്യത്തിന്റെ കാലം ആണ് .മനുഷ്യനിൽ ഭക്തി ഉണര്ത്താൻ ഇതിലും നല്ല ഒരു സമയം ഇല്ല .
രാമായണം എന്നത് ഒരു ദുഃഖ സമ്പൂർണമായ കഥ ആണ് . രാമ സീത ലക്ഷ്മണന്റെ ത്യാഗത്തിന്റെ കഥ ആണ് . രാമൻ അനുഭവിച്ച ദുഖത്തെ ക്കാളും വലുതാണോ തന്റെ ദുഃഖം എന്ന് സ്വയം ആശ്വസിക്കാൻ രാമായണ പാരായണം ഉപകരിക്കും
ലക്ഷ്മണൊപദേശം, വിഭീഷണോപദേശം, വസിഷ്ഠ മഹർഷിയുടെ കൈവല്യ നവനീതം ഇവയെല്ലാം കഥകളിലൂടെ പറഞ്ഞു പോകുന്ന ആത്മ ജ്ഞാന പ്രദായകങ്ങൾ ആയ ഉപദേശങ്ങൾ ആണ് . ലോകത്ത് എല്ലാം നേടിയ പുരുഷോത്തമനായ രാമന് പുറമേ നിന്ന് മന സുഖം കിട്ടിയില്ല എന്നും രാമായണം പറഞ്ഞു വയ്ക്കുന്നു . സുഖം എന്നത് അകത്ത് നിന്നല്ലാതെ എവിടെ നിന്ന് കിട്ടാൻ .
ഏറ്റവും പ്രധാന വിഷയം , കർക്കിടകത്തിൽ രാമായണം തുടങ്ങണം എന്നാണ് .. ചിങ്ങത്തിൽ അവസാനിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല . കർക്കിടകത്തിൽ തുടങ്ങിയാൽ ജീവിതാവസാനം വരെ പിന്നെ നിർത്തരുത്.. അങ്ങനെ വേണം രാമായണം വായിക്കാൻ.
വാൽ കഷ്ണം
*********
ഒരു ഉത്സവ കമ്മിറ്റി കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണത്തിനായി ഒരു പ്രഭാഷകനെ സമീപിച്ചു ..തിരക്കായത് കൊണ്ട് അടുത്ത മാസം പോരെ എന്ന് ചോദിച്ച പ്രഭാഷകനോട് കമ്മിറ്റി പ്രസിഡന്റ് പറഞ്ഞത്രേ .. " ചിങ്ങ മാസത്തില്‍ രാമായണം വായിക്കാമോ ഞങ്ങടെ നാട്ടില ആരും വായിക്കാറില്ല " എന്ന്