കേരളത്തിലെ ചേര രാജ കാലത്തുണ്ടാക്കിയതോ ..പുതുക്കി പണിതതോ ആയ അമ്പലങ്ങളില്‍ ശ്രീ കോവിലിനു ചുറ്റും വിവിധ രതിക്രീഡാ ശില്പങ്ങള്‍ ഉണ്ട് .( ഉദാ : ഗുരുവായൂർ ). ശ്രീകോവിലില്‍ തൊഴുതു മടങ്ങുന്ന പല ഭക്തര്‍ക്കും ഇവ ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു . ചിലര്‍ അവയുടെ ഫോട്ടോ മാത്രം കണ്ട് അവയെ ജീവിതത്തില്‍ മറ്റു പല സാമൂഹ്യ പ്രശ്നങ്ങള്‍ക്കും ഉള്ള പച്ചക്കൊടി ആയി ഇതിനെ കാണിക്കുന്നു ( ഉദാ : ചുംബന സമരം ) . എന്നിട്ട് ഇതൊക്കെ ആണ് നമ്മുടെ സംസ്കാരം എന്ന് പല സ്ഥലത്തും പറയുന്നു .. വിശ്വസിപ്പിക്കുന്നു
ഒരു കാര്യം ശരിയാണ് കാമം എന്നത് ഭാരതീയ സംസ്കാരത്തില്‍ ഒരിക്കലും ഒരു തെറ്റ് ആയി കണ്ടിരുന്നില്ല . മനുഷ്യൻറെ ശരീര പ്രവർത്തനം പോലെ കാമത്തെ മനുഷ്യ മനസ്സിന്‍റെ തികച്ചും സ്വാഭാവികമായ ഒരു വികാരം എന്നതായാണ് ഭാരതം കരുതി വന്നത് .
ഒന്നുകിൽ വിശ്വം മുഴുവൻ അല്ലെങ്കിൽ സ്വന്തം മനസ്സിനുള്ളിലെ ഞാൻ എന്ന ബോധമായി ഈശ്വരനെ കാണാൻ സാധിക്കാത്തവർക്ക് ഈശ്വര സങ്കൽപ്പത്തെ ഒരു ബിംബത്തിൽ തളച്ചിട്ട് മനസ്സിനെ ഏകാഗ്രമാക്കാൻ ഒരു സഹായ കേന്ദ്രം മാത്രമാണ് അമ്പലങ്ങൾ .
ഭാരതത്തിൽ, വിശേഷിച്ച് കേരളത്തിൽ ക്ഷേത്രങ്ങൾ രൂപകൽപന ചെയ്തിട്ടുള്ളത് മനുഷ്യ ശരീരത്തിന് സമമായാണ് അതിൽ ശ്രീകോവിൽ മനുഷ്യ മനസ്സും അതിനുള്ളിൽ നിത്യബോധമായി വിളങ്ങുന്ന ഈശ്വര സ്ഥാനത്താണ് ബിംബ പ്രതിഷ്ഠ . അത് കൊണ്ട് തന്നെ ആണ് ശ്രീ കോവിലിലെ ബിംബത്തെ കാണുമ്പോൾ നാം കണ്ണടച്ച് തൊഴുന്നത് ഇവിടെ നാം തൊഴുന്നത് സ്വന്തം മനസ്സിൽ ഉള്ള അഹംബോധത്തെ തന്നെ ആണ്. ബിംബത്തെ ഫോട്ടോ എടുക്കരുത് എന്ന് പറയുന്നതും ഇത് കൊണ്ട് തന്നെ .. കാരണം ആ ബിംബം എന്ന വസ്തു അല്ല ദൈവം .. ഓരോ ഭക്തന്റെയും കണ്ണിനു കാഴ്ചയായിരിക്കുന്ന സത്യബോധം ആണ് ദൈവം . ഓരോരുത്തർക്കും വെവ്വേറെ ഭക്തി അനുഭവം ഉണ്ടാവുന്നതും അതുകൊണ്ട് തന്നെ
ശ്രീകോവിൽ "മനസ്സ്" ആണെന്നിരിക്കെ മനസ്സിലെ സകല വിചാരങ്ങളെയും കലാ ചതുരതയോടെ ഇണക്കി ഉണ്ടാക്കിയ ശില്പങ്ങൾ ആണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിക്കുന്നത് ..ഇതിൽ ദുഷ്ട മൃഗങ്ങൾ ( അസൂയ , കോപം ) ഉണ്ടാവും .. തൊഴുന്ന മുനിമാര് ( സത് സ്വഭാവങ്ങൾ ) ഉണ്ടാവും .. കാമ കേളികൾ.. പാമ്പുകൾ ഇവയൊക്കെ ഉണ്ടാവും ..ഇവയൊക്കെ മനുഷ്യ മനസ്സിന്റെ വിവിധ വിചാരധാരകൾ ആണ് . ഇതിനൊക്കെ സാക്ഷിയായി അതിനുള്ളിൽ ഇരിക്കുന്ന ചിദാനന്ദ സ്വരൂപം ആണ് ഈശ്വരൻ എന്ന തത്വം ആണ് ക്ഷേത്രങ്ങളിൽ വിഭാവനം ചെയ്തിരിക്കുന്നത്
ക്ഷേത്രങ്ങളിൽ പരമാനന്ദ സരൂപത്തെ മനസ്സിൽ ദർശനം ലഭിച്ചവർ .. ഇങ്ങനെ ഉള്ള രൂപങ്ങൾ ശ്രദ്ധിക്കാറു പോലും ഇല്ല എന്നുള്ളതും ഒരു വസ്തുത ആണ് ..