പല അമ്പലങ്ങളിലും ഇങ്ങനെ ഒരു പൂജയെ ക്കുറിച്ച് എഴുതി വച്ചിട്ടുണ്ട് . അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാതെ പലരും അയല്‍ വീട്ടുകാരൻ തുലഞ്ഞു കിട്ടാന്‍ പോയി പൂജ കഴിച്ച് , അമ്പലത്തില്‍ തൊഴുത് സായൂജ്യം കൊള്ളാറുണ്ട് .
മീശ മാധവൻ സിനിമയിൽ വളരെ ചിരിപ്പിക്കുന്ന ഒരു സീൻ ആണ് ..പുഷ്പക വിലാസം ഭഗീരഥൻ പിള്ള .. ശത്രു സംഹാരം നടത്താൻ വെടി വഴിപാടു കഴിക്കാൻ പോവുന്നത്
ക്ഷേത്രങ്ങളിലെ ശത്രു സംഹാരപൂജ ശത്രുവിനെ സംഹരിക്കാൻ വേണ്ടി തന്നെ ആണ് .. പക്ഷെ ആരാണ് ഈ ശത്രു ?
ഭഗവത് ഗീത അദ്ധ്യായം 3 . 43 - കർമ്മ യോഗം
ഏവം ബുദ്ധെ ഹാ പരം ബുദ്ധ്വ... സൻസ്തഭ്യ ആത്മാനം ആത്മനാ
ജഹി " ശത്രും " മഹാ ഭാഗോ കാമ രൂപം ദുരാസതം
മനുഷ്യൻറെ ഒരേ ഒരു ശത്രു " കാമം " ആണ് കാമം എന്നാൽ സ്ത്രീ വിഷയം മാത്രമല്ല .. .." കാമിക്കുക " എന്ത് കിട്ടിയാലും ശാന്തിയില്ലാത്ത ഒടുങ്ങാത്ത "ആഗ്രഹം " ..
ഭഗവത് ഗീത അദ്ധ്യായം 6 . 6 -അഭ്യാസ യോഗം
ബന്ധുരത്മാത്മന സ്തസ്സ്യ
യെ നാ ത്മൈവാ ത്മനാ ജിത :
അനാത്മനസ്തു ശത്രുത്വെ
വർതൈതാത്മൈവ ശത്രുവത്
മനസ്സ് കീഴടക്കിയവന് അത് പോലെ ഒരു നല്ല സുഹൃത്ത് ഇല്ല .. എന്നാൽ അടങ്ങിയിരിക്കാത്ത മനസ്സ് പോലെ അവന് വേറെ ഒരു ശത്രു ലോകത്ത് ഇല്ല
തന്നിൽ നിന്ന് വേറെ ഒരാൾ ഇല്ല .. സർവം ആത്മ സ്വരൂപം എന്നാണ് ഭാരതം പഠിപ്പിക്കുന്നത് .. അവിടെ അങ്ങനെ കാണാൻ കഴിയാത്ത മനസ്സ് ഒഴിച്ച് വേറെ ഒരു ശത്രു ഇല്ല ..
ആ ശത്രുവിനെ വക വരുത്താനാണ് .. ശത്രു സംഹാര പുഷ്പാഞ്ജലി
എന്തിനെയും സ്വന്തം കാര്യത്തിന് വളച്ചൊടിക്കാൻ സ്വാതന്ത്ര്യമുണ്ട് പക്ഷെ ഒരു കാര്യത്തിനെ നേരെ വിപരീതമായി മനുഷ്യർ മനസ്സിലാക്കിയ പൂജാവിധി ആണ് ശത്രു സംഹാര പൂജ
No comments:
Post a Comment