കണക്കിൽ എത്ര സംഖ്യകൾ ഉണ്ട്
പത്ത് .. ആയിരം .. ലക്ഷം ? .. ചിലർ പറയും അനന്തം ..പക്ഷെ വ്യക്തമായി ചിന്തിച്ചാൽ മനസ്സിലാകും നമുക്ക് ഇവിടെ ആകെ രണ്ടു സംഖ്യകൾ മാത്രമേ ഉള്ളു അവയാണ്
പൂജ്യം , ഒന്ന്
ആ ഒന്നിൽ നിന്ന് പിന്നെ വേറെ ഒന്ന് ചേരുമ്പോൾ ആണ് രണ്ട് , മൂന്ന് .. മറ്റ് എല്ലാ സംഖ്യകളും ഉണ്ടാകുന്നത് . അപ്പോൾ ഒന്ന് എന്നത് ഉള്ള വസ്തുവും ബാക്കി എല്ലാ സംഖ്യകളും ആ ഒന്നിൽ നിന്ന് ഒന്ന് ചേർന്ന് ഉണ്ടായിട്ടുള്ളതും ആണ്
അത് പോലെ തന്നെ ഈ പ്രപഞ്ചത്തിൽ പല വസ്തുക്കൾ ഇവിടെ ഉണ്ട് എന്ന് പ്രതീതി തോന്നുമെങ്കിലും ഫലത്തിൽ ഓരോരുത്തര്ക്കും അവവരുടെ ജീവനോട് ചേർന്ന പരമാത്മാവ് മാത്രം ആണ് ഉള്ളത്
"പൂജ്യം" എന്നത് ഓരോരുത്തരുടെയും ശരീരം , മനസ്സ് ,ബുദ്ധി , അഹങ്കാരം ഇവകൾ ചേർന്ന ബഹിർ സ്വരൂപം ആണ് .. "ഒന്ന്" എന്നത് നമ്മൾ ഓരോരുത്തരിലും, ലോകം മുഴുവനും നിറഞ്ഞു നില്ക്കുന്ന ആത്മസ്വരൂപവും
ആ ആത്മസ്വരൂപത്തെ ആണ് ഈശ്വരൻ എന്നും ഗുരു എന്നും ഭാരതീയ ഋഷിമാർ വിളിച്ചു പോന്നത്
പൂജത്തിനു തനിച്ച് ഒരു വിലയും ഇല്ല പക്ഷെ അത് ഒന്നിനോട് കൂടി ചേരുമ്പോൾ അതിനു വില കൈവരുന്നു . ഓരോ പൂജ്യം ചേരുമ്പോഴും വില കൂടി കൂടി വരുന്നു .
000000
1000000
അത് പോലെ ആണ് നമ്മുടെ മനസ്സും ബുദ്ധിയും അഹങ്കാരവും എല്ലാം .. ആത്മജ്ഞാനം .. ( ഈശ്വരവിശ്വാസം ) എന്ന "ഒന്ന്" ഇല്ലെങ്കിൽ .. ജീവിതം, കുറെ പൂജ്യം വെറുതെ ഇടുന്നത് പോലെ ആണ് .. കുറെ എന്തൊക്കെയോ ഉള്ളത് പോലെ തോന്നും അവസാനം ഒരു ലക്ഷ്യവും കാണാതെ നിരാശയിൽ അവസാനിക്കും .
ദൈവ ഭക്തി മുറുകെ പിടിച്ചു കൊണ്ട് നമ്മൾ ചെയ്യുന്ന ഓരോ കർമ്മങ്ങളും ഒന്ന് കഴിഞ്ഞു ഇടുന്ന ഓരോ പൂജ്യങ്ങൾ ആണ് ..അതിനു വില കൂടി വരും .
അതിനാൽ ചെറുപ്പം മുതലേ .. പറ്റുമെങ്കിൽ ഒരു കുഞ്ഞ് പിറക്കുന്നത് തന്നെ മുൻപേ കുട്ടികള്ക്ക് ദൈവ വിശ്വാസം കൊടുക്കുക . ആദ്യം പ്രാകൃതമായി തുടങ്ങട്ടെ ..ദൈവം, നിസ്സാര ലോകൈക ആഗ്രഹ സാഫല്യത്തിന് നിവര്ത്തിക്കുന്ന ഒരു സർവ്വശക്തൻ ആയി ഭജിച്ചു തുടങ്ങട്ടെ . അത് അവസാനം അവര്ക്ക് നിത്യ സത്യമായ ഒന്നിനെ മനസ്സിലാക്കി കൊടുക്കുകയും .. ജ്ഞാനം പ്രകാശിപ്പിക്കുകയും ചെയ്യും .
പിന്നീട് അവർ ചെയ്യുന്ന ഏതു കർമ്മത്തിലും സംഗീതത്തിൽ ശ്രുതി പോലെ ദൈവ ചിന്ത വരുകയും . ഒന്നിനോട് ചേർന്ന് നില്ക്കുന്ന പൂജ്യങ്ങളെ പോലെ ശോഭിക്കുകയും ചെയ്യും .
ശ്രീരാമകൃഷ്ണ പരമഹംസൻ ശിഷ്യരോട് ഒരു ഉപദേശം പറയാറുണ്ട്
ഉത്സവം കാണാൻ പോകുമ്പോൾ എപ്പോഴും സത്രം കണ്ടുപിടിച്ച് അവിടെ ഭാണ്ഡം ഇറക്കി വച്ച് ഉത്സവം കാണാൻ പോകണം . അപ്പോൾ ഉത്സവം കണ്ടു കഴിഞ്ഞു രാത്രി സത്രത്തിൽ വന്നു വിശ്രമിക്കാം .
എല്ലാ ഭാണ്ഡവും തലയിൽ ചുമന്നു ഉത്സവം കണ്ടാൽ ക്ഷീണിച്ച് ഉത്സവം ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രം അല്ല .. രാത്രി വന്നാൽ സത്രം കിട്ടുകയും ഇല്ല .
. ഇത് പോലെ തന്നെ ആണ് ജീവിതവും . ഈശ്വര ഭക്തി വയസ്സായിട്ടു ചെയ്യാം എന്ന് കരുതി ഇരുന്നാൽ അവസാനം ജീവിതാവസാനത്തിൽ രോഗ പീഡകൾ കൊണ്ട് വലയുകയും എല്ലാവരാലും ഒഴിവാക്കപ്പെടുകയും ചെയ്യുകയും .. അപ്പോൾ ദൈവ ഭക്തി വന്നാലും ജ്ഞാനം പ്രാപികാതെ മരിച്ചു പോവുകയും ചെയ്യും .
ആരോഗ്യം ഉള്ളപ്പോളേ ദൈവ ഭക്തി ശീലിക്കണം അല്ലാതെ ജീവിതം മുഴുവൻ "ഞാൻ " എന്ന ഭാണ്ഡം ഏറ്റി ജീവിതം കൊണ്ട് പൊയാൽ അത് മൂല്യ ശോഷണത്തിൽ കലാശിക്കും . ദൈവ ഭക്തി ഉള്ളില വച്ചു എങ്ങനെ ജീവിച്ചാലും ആ ജീവന് മൂല്യം ഏറി വരും .. ഒന്നിനോട് ചേർന്ന പൂജം പോലെ .
ജിവിതം ആ മഹാ ശക്തിയെ ഏല്പ്പിച്ച് സന്തോഷത്തോടെ കർമ്മം ചെയ്യാം . ജീവിതാവസാനത്തിൽ അത് നമ്മളെ ജ്ഞാനത്തിൽ എത്തിക്കുകയും ചെയ്യും

No comments:
Post a Comment