ഭാരതീയ വേദാന്ത പ്രകാരം " ഒരു ദൈവത്തിന്റെ വിവാഹം" എന്നാൽ സത്യാന്വേഷിയായ മനസ്സ്, സത്യത്തിൽ.അതായത് . ഈശ്വരനിൽ ലയിക്കുക എന്നതാണ് . ശിവ പാർവതി യെയും , വിഷ്ണു ലക്ഷ്മിയും , ബ്രഹ്മാ സരസ്വതിയും , വേദാന്ത പ്രകാരം , പരമാത്മസ്വരൂപവും .. അതിൽ ലയിച്ച മനസ്സും ആണ് . ക്രിസ്തു മതത്തിൽ സന്യാസിനിമാരെ യേശുവിന്റെ മണവാട്ടിമാരായി പറയുന്നതും ഈ തത്വം തന്നെ .
മനുഷ്യ മനസ്സിന് 3 ഭാവങ്ങളാണ് .. ഒന്നുകിൽ എന്തിനോടെങ്കിലും ഇഷ്ടം .. ( രാഗം ) അല്ലെങ്കിൽ എന്തിനോടെങ്കിലും അനിഷ്ടം ( ദ്വേഷം ) .. അല്ലെകിൽ ഇതിൽ രണ്ടും അല്ലാത്ത മനസ്സ് ഉപയോഗിക്കാത്ത അവസ്ഥ ( വിരക്തം )
ഈ മൂന്ന് ഭാവങ്ങൾ കൊണ്ടും മനസ്സ് നിത്യേന പരമ പുരുഷനായ ആത്മാവിനെ പ്രാപിക്കാൻ ശ്രമിക്കുന്നു .

മനുഷ്യ മനസ്സ് "രാഗം" "ദ്വേഷം" എന്നിങ്ങനെ മനസ്സിന്റെ രണ്ടു ഭാവങ്ങൾ കൊണ്ടും
യമം , നിയമം , ആസനം , പ്രാണായാമം ,പ്രത്യാഹാരം ,ധാരണ , ധ്യാനം , സമാധി എന്ന ആത്മഞാന ത്തിലെയ്ക്കുള്ള 8 വഴികളിലൂടെ ആയിരക്കണക്കിന് വട്ടം ശ്രമിക്കുന്നതാണ് കൃഷ്ണന്റെ 16000 പത്നിമാർ .
എന്നാൽ എന്തിനോടും രാഗവും ദ്വേഷവും ഇല്ലാതെ , വിരക്തിയിലൂടെ മേല്പറഞ്ഞ 8 വഴികളികൂടെ ഒരേ ഒരു തവണ ആത്മ ഞാനത്തിനു ശ്രമിക്കുമ്പോൾ മാത്രമേ മനസ്സില്നു സ്ഥിരമായി പരമപുരുഷനെ പ്രാപിക്കാൻ കഴിയൂ എന്നതും ചേര്ന്നാണ് കൃഷ്ണനു 8 പത്നിമാർ കൂടി 16008 ഭാര്യമാർ ആവുന്നത് .
ചില ഗ്രന്ഥങ്ങളിൽ കൃഷ്ണന് 8 പത്നിമാർ മാത്രമേ ഉള്ളൂ.. മറ്റു 16000 ഗോപികമാര് ആണ് എന്ന് പറയുന്നതിനും തത്വം ഇത് തന്നെ .
രാഗ ദ്വേഷ കലുഷിതമായ മനസ്സ് നിരവധി ശ്രമ ഫലമായി ഭഗവാനെ പ്രാപിക്കുന്നു എങ്കിലും പിടി കൊടുക്കാതെ മംഗല്യം ലഭിക്കുന്നില്ല . അതാണ് കൃഷ്ണൻ ഗോപികമാരെ ഉപേക്ഷിച്ചു പോയി എന്നതിന്റെ തത്വം .
വിരക്ത മനസ്സിന്റെ 8 വഴികളിലൂടെ ഉള്ള ഒരേ ഒരു ശ്രമത്തിൽന്റെ ഫലം ആണ് ഭഗവത് മാംഗല്യം .. അഥവാ സാക്ഷാത്കാരം ,

No comments:
Post a Comment