വിഷുക്കണി യിലൂടെ കാണുന്നതെന്ത്
എല്ലാ വായനക്കാര്ക്കും വിഷു ആശംസകൾ
വിഷു എന്നത് ഭാരതത്തിന്റെ വർഷാരംഭം ആണ് . സൂര്യൻ മീന രാശിയിൽ നിന്ന് മേട രാശിയിലേക്ക് കടക്കുന്ന സംക്രമം ആണ് വിഷു . ഭാരതത്തിലെ മറ്റു പലയിടങ്ങളിലും ഇത് പുതു വര്ഷം ആണ് .
മറ്റ് പല രാജ്യങ്ങളും പുതു വത്സരം ആഘോഷിക്കുന്നത് പോലെ അല്ല ഭാരതത്തിലെ പുതുവത്സര ആഘോഷം .ഭാരതത്തിലെ ഓരോ ആഘോഷങ്ങല്ക്കും ഒരു ലക്ഷ്യമേ ഉള്ളു പരമാവധി ആത്മീയത ഉണര്ത്തുക . അതിൽ നിന്ന് അകന്നു പോകുന്നതാണ് ഹോളി പോലുള്ള ആഘോഷങ്ങൾ കോപ്രായങ്ങൾ ആയി മാറുന്നത്
കേരളത്തിലെ പരമ്പരാഗത ആഘോഷങ്ങൾ ആയി നമുക്ക് പറയാൻ മൂന്ന് ആഘോഷങ്ങൾ ആണ് ഉള്ളത് .
ഓണം , വിഷു , തിരുവാതിര .
വന്നോവോണം കഴിഞ്ഞു വിഷുവെന്നും വന്നില്ലല്ലോ തിരുവാതിര എന്നും എന്നാണല്ലോ ഭക്തകവി പാടിയിരിക്കുന്നത് .
കണികാണൽ ആണ് വിഷു ദിവസത്തെ പ്രധാന ചടങ്ങ് . വർഷാരംഭം കണി കാണുന്നതിലൂടെ ഒരു വര്ഷം മുഴുവൻ സമ്പത്ത് സമൃദ്ധി എന്നാണു വിശ്വാസം . ഇതിന്റെ അർത്ഥം കണി കാണുന്ന എല്ലാവര്ക്കും ലോട്ടറി അടിക്കും എന്നല്ല
.ഇതിൽ ഉള്ള തത്വം .. ആത്മ ദര്ശനം ഒരു തവണ ലഭിച്ചാൽ പിന്നെ വര്ഷം മുഴുവൻ സന്തോഷം .. സമാധാനം ..ധനം ഇല്ലെങ്കിലും ഒരു കുറവ് അനുഭവപ്പെടില്ല എന്നതാണ് . ഒന്ന് ആലോചിച്ചാൽ ധനം ലഭിക്കുന്നതിനേക്കാൾ സന്തോഷം അതിന്റെ കുറവ് അനുഭവപ്പെടാതിരിക്കുകയാണ് .
. കണി കാണുന്നവർ ഈശ്വര പ്രതീകത്തെയും പ്രകൃതിയെയും കണ്ണാടിയെയും കണ്ടു കണ്ണ് അടയ്ക്കുന്നു
ഈശ്വരൻ തന്നെ പ്രകൃതി .. പ്രകൃതി തന്നെ നീ ... അവസാനം നീ തന്നെ ഈശ്വരൻ .. ഇതാണ് വിഷു ദിവസം രാവിലെ നിനക്ക് ലഭിക്കുന്ന ആത്മ തത്വം . അത് തന്നെ തത്വമസി .
വാൽകഷ്ണം :
കണികണ്ടു കഴിഞ്ഞാൽ ഉറങ്ങാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്ന ആചാരം വന്നത് . പക്ഷെ ജ്ഞാന ലോപനം മൂലം .. പടക്കം വിഷുവിന്റെ ഒരു മുഖ്യ ഘടകം ആയി മാറി . എന്ന് വ്യാസന സമേതം പറയട്ടെ
No comments:
Post a Comment